എന്റെ വീഡിയോ പുരുഷന്മാരുടെ സ്ട്രെസ് കുറയ്ക്കുന്നു, വേശ്യാവൃത്തി നിയമവിധേയമാക്കണമെന്ന് പൂനം പാണ്ഡെ

SEPTEMBER 5, 2026, 4:01 AM

വീണ്ടും വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞ് നടിയും മോഡലുമായ പൂനം പാണ്ഡെ. ഇന്ത്യയിൽ വേശ്യാവൃത്തി നിയമവിധേയമാക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് പൂനം പാണ്ഡെ അഭിപ്രായപ്പെട്ടു. ഇതിന് പുറമെ താൻ നിർമ്മിക്കുന്ന എറോട്ടിക് വീഡിയോകൾ പുരുഷന്മാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു 'വലിയ സാമൂഹിക സേവനമാണെന്നും' താരം അവകാശപ്പെട്ടു.

"ആളുകൾ, പ്രത്യേകിച്ച് പുരുഷന്മാർ വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ ഒരു വീഡിയോ കണ്ടതുകൊണ്ട് അവരുടെ മനസ്സ് ശാന്തമാകുമെങ്കിൽ അതിൽ എന്താണ് തെറ്റ്? വെളിയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ നമ്മൾ കാണുന്നതല്ലേ. ഇന്ത്യയിൽ വേശ്യാവൃത്തി നിയമവിധേയമാക്കുകയാണെങ്കിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വലിയ അളവിൽ കുറയും."- പൂനം പാണ്ഡെ പറഞ്ഞു.

താൻ പങ്കുവെക്കുന്ന ഉള്ളടക്കത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വരാറുണ്ടെന്ന് താരം പറഞ്ഞു. തനിക്കെതിരെ മോശം കമന്റുകൾ ഇടുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ തോന്നാറുണ്ടെങ്കിലും തന്റെ നിലവാരം അതിന് അനുവദിക്കാറില്ലെന്നും പൂനം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam