പാരിസിൽ ഒന്നിച്ചെത്തി പ്രിയങ്ക ചോപ്രയും ജെന്നിഫർ ലോറൻസും; വീഡിയോ വൈറൽ

SEPTEMBER 5, 2026, 4:16 AM

പാരിസ്: പാരിസിൽ നടന്ന 'എൽ.വി.എം.എച്ച് പ്രൈസ് ഫോർ യംഗ് ഫാഷൻ ഡിസൈനേഴ്‌സ്'  ചടങ്ങിൽ വേദി പങ്കിട്ട് ഹോളിവുഡ് താരം ജെന്നിഫർ ലോറൻസും  പ്രിയങ്ക ചോപ്ര ജോനാസും.

സെപ്റ്റംബർ 4 വെള്ളിയാഴ്ച 'ഫൊണ്ടേഷൻ ലൂയി വിറ്റൺ' വേദിയിൽ നടന്ന ചടങ്ങിൽ നിന്നുള്ള ഇരു താരങ്ങളുടെയും ചിരിയും സൗഹൃദ സംഭാഷണങ്ങളും നിറഞ്ഞ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ഡിസൈനർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള വിധികർത്താക്കളായി ഫാരൽ വില്യംസ്, ജോനാഥൻ ആൻഡേഴ്‌സൺ, സാറ ബർട്ടൺ, മരിയ ഗ്രാസിയ ചിയൂരി, നിക്കോളാസ് ഗെസ്‌ക്വയർ, സ്റ്റെല്ല മക്കാർട്ട്‌നി, ഫോബ് ഫിലോ തുടങ്ങിയ ലോകോത്തര ഫാഷൻ പ്രതിഭകൾ പങ്കെടുത്തു.

vachakam
vachakam
vachakam

പ്രിയങ്ക ചോപ്ര കാൾ ലാഗർഫെൽഡ് അവാർഡും ജെന്നിഫർ ലോറൻസ് പ്രധാന എൽ.വി.എം.എച്ച് പുരസ്കാരവും വിജയികൾക്ക് സമ്മാനിച്ചു. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ-സാഹസിക ചിത്രം 'വാരാണസി'യുടെ ചിത്രീകരണ തിരക്കുകളിലാണ് പ്രിയങ്ക. മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2027 ഏപ്രിലിൽ തീയറ്ററുകളിൽ എത്തും.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam