കല്ല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായെത്തി മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ സൂപ്പർഹീറോ ചിത്രമാണ് 'ലോക ചാപ്റ്റർ 1: ചന്ദ്ര'. എന്നാൽ ഈ സിനിമ ചെയ്യുന്നതിൽ നിന്നും താൻ മകളെ പിന്തിരിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
"അവൾക്ക് ആക്ഷൻ രംഗങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ സിനിമ കണ്ടപ്പോൾ തന്റെ ധാരണ തെറ്റാണെന്ന് മനസ്സിലായി. അതിനുശേഷം അവൾ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിൽ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാറില്ല," അദ്ദേഹം വ്യക്തമാക്കി.
മകൾ കല്ല്യാണി പ്രിയദർശനെ സ്വന്തം സിനിമയിൽ സംവിധാനം ചെയ്യില്ലെന്ന പഴയ തീരുമാനം മാറ്റിയതിനെക്കുറിച്ചും സംവിധായകൻ പ്രിയദർശൻ മനസ്സ് തുറന്നു. മകളെ ഒരു അഭിനേത്രിയായി കാണുന്നതിനേക്കാൾ മകളായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും, അതുകൊണ്ട് തന്നെ അവളെ സംവിധാനം ചെയ്യില്ലെന്നും നേരത്തെ പ്രിയദർശൻ പറഞ്ഞിരുന്നു. എന്നാൽ, അടുത്തിടെ കല്യാൺ ജ്വല്ലേഴ്സിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തിലൂടെ മകൾ കല്ല്യാണിയെയും മുൻഭാര്യ ലിസ്സിയെയും അദ്ദേഹം ആദ്യമായി ഒന്നിച്ച് സംവിധാനം ചെയ്തു.
അതേസമയം, അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പ്രിയദർശന്റെ ത്രില്ലർ ചിത്രം 'ഹൈവാൻ' സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തും. 'ഭൂത് ബംഗ്ല' എന്ന കോമഡി ചിത്രത്തിന് ശേഷം തനിക്ക് വലിയ പ്രതീക്ഷയുള്ള ചിത്രമാണിതെന്നും, കാഴ്ചപരിമിതിയുള്ള കഥാപാത്രമായി സെയ്ഫ് അലി ഖാനും വില്ലൻ വേഷത്തിൽ അക്ഷയ് കുമാറും എത്തുന്ന ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കല്ല്യാണി റൺവീർ സിംഗിനൊപ്പം അഭിനയിക്കുന്ന ആദ്യ ഹിന്ദി ചിത്രമായ 'പ്രളയ്'യുടെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
