ടൈഗർ ഷ്റോഫിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ സൽമാൻ ഖാനും ഭീഷണി

OCTOBER 18, 2026, 9:04 PM

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിൻ്റെ കാറിന് നേരെ വെടിവെയ്പ്പ് ഉണ്ടായതിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘാംഗമായ ഗുണ്ടാ തലവൻ അനിൽ പണ്ഡിറ്റ്  ഏറ്റെടുത്തിരുന്നു.

താനും കൂട്ടാളി ഹർമാൻ സന്ധുവുമാണ് ആക്രമണത്തിന് പിന്നിലെന്ന് സന്ദേശത്തിൽ വ്യക്തമാക്കിയ അനിൽ പണ്ഡിറ്റ്, ബോളിവുഡ് സിനിമാ ലോകത്തിനും നടൻ സൽമാൻ ഖാനും കടുത്ത മുന്നറിയിപ്പും നൽകി.

ലോറൻസ് ബിഷ്ണോയിയോടും ബിഷ്ണോയ് സമുദായത്തോടും സൽമാൻ ഖാൻ നിരുപാധികം മാപ്പ് പറയണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ലോറൻസ് ബിഷ്ണോയിയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി സൽമാൻ ഖാനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സിനിമാമേഖലയിലുള്ള ആരെയും വധിക്കുമെന്നും ഇതാണ് തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പെന്നും അനിൽ പണ്ഡിറ്റ് ഭീഷണിപ്പെടുത്തി.

vachakam
vachakam
vachakam

 മുംബൈയിലെ ജൂഹുവിൽ വച്ചാണ് ടൈഗർ ഷ്റോഫിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. അപകടത്തിൽ നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ, സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച ശബ്ദസന്ദേശത്തിലൂടെയാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനിൽ പണ്ഡിറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam