തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ്. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് യാത്രാവിവരങ്ങൾ രഹസ്യമാണെന്ന് വ്യക്തമാക്കിയത്. മുഖ്യമന്ത്രി എത്ര തവണ ഹെലികോപ്റ്ററിൽ യാത്ര ചെയ്തുവെന്ന ചോദ്യത്തിനും മറുപടി നൽകിയില്ല.
കൊച്ചിയിലേക്കുള്ള വിവാദ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട നടപടികൾ കൈകാര്യം ചെയ്തത് രഹസ്യവിഭാഗമാണെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ലെന്നാണ് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
