ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരൻ പോഷകാഹാര കുറവ് മൂലം മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.മാതാപിതാക്കളുടെ പരിപാലനത്തിൽ വന്ന പിഴവാണ് കുഞ്ഞിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. മറ്റെന്തെങ്കിലും ദുരൂഹതകൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും.
പോഷകാഹാര കുറവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മറ്റ് ദുരൂഹതകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.
കാര്‍ത്തികപ്പളളി സ്വദേശികളായ രാജേഷിന്‍റെയും താരയുടെയും ഏഴ് കുട്ടികളില്‍ രണ്ടാമത്തെ കുട്ടിയാണ് ഒരു വര്‍ഷത്തിനിടെ മരിക്കുന്നത്. രണ്ട് വയസുകാരന്‍ രാഹുല്‍ കിടക്കയില്‍ മരിച്ച് കിടക്കുകയായിരുന്നെന്നാണ് അച്ഛന്‍ പൊലീസിനോട് പറഞ്ഞത്.ഏഴാമത്തെ പ്രസവത്തിനായി താരയെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇന്നലെ രാവിലെ രണ്ട് വയസുകാരന്‍ രാഹുലിന്‍റെ മരണം സംഭവിച്ചത്.
എന്നാല്‍, രാജേഷിന്‍റെയും ഭാര്യ താരയുടെയും ജീവിതരീതിയും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതില്‍ ഇരുവരും വരുത്തുന്ന അശ്രദ്ധയും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പോഷകാഹാര കുറവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന കണ്ടെത്തല്‍.കുട്ടിക്ക് വിളര്‍ച്ചയും രക്തക്കുറവും ഉണ്ടായിരുന്നു.12 കിലോ തൂക്കം വേണ്ടിയിരുന്നിടത്ത് കുഞ്ഞിന് 7 കിലോ മാത്രമായിരുന്നു ഭാരമെന്നും കണ്ടെത്തി.
അതേസമയം, രണ്ട് വയസുകാരന്‍റെ മരണത്തിന് പിന്നാലെ മറ്റ് നാല് കുഞ്ഞുങ്ങളെ സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ശിശുക്ഷേമ സമിതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
