ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രം 'ടോക്സിക്' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുമ്പോഴും ചിത്രത്തിലെ 'തബാഹി' എന്ന ഗാനരംഗത്തിലെ ഇന്റിമേറ്റ് രംഗങ്ങളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ പുകയുകയാണ്. റിലീസിന് മുൻപ് 'ആപ് കി അദാലത്' പരിപാടിയിൽ പങ്കെടുത്തപ്പോൾ ചിത്രത്തിനെതിരെ ഉയർന്ന ലൈംഗികതയുടെ അതിപ്രസരം എന്ന ആരോപണങ്ങൾക്ക് നടൻ യഷ് നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.
അശ്ലീല ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ യഷ്, "അശ്ലീലം തെറ്റാണ്, ഈ സിനിമയിൽ ഞാൻ ഒരാളെ ഉമ്മ വെച്ചിട്ട് പോലുമില്ല" എന്ന് പറഞ്ഞത് സദസ്സിൽ ചിരിയുണർത്തി.ഗാനരംഗങ്ങൾ വളരെ മനോഹരമായും കൃത്യമായ ഉദ്ദേശ്യത്തോടെയുമാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും, പുതിയ തലമുറയുടെ കാഴ്ചപ്പാടുകളെയും ചോദ്യങ്ങളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും യഷ് വ്യക്തമാക്കി.
ഇതിനിടയിൽ 'കെ.ജി.എഫിന് മുൻപ് യഷ് ആരായിരുന്നു' എന്ന നിർമ്മാതാവ് അല്ലു അരവിന്ദിന്റെ പഴയ പരാമർശത്തിനെതിരെ യഷിന്റെ അമ്മ പുഷ്പ അരുൺകുമാർ രംഗത്തെത്തി. "കെ.ജി.എഫിന് മുൻപും യഷ് തുടർച്ചയായി അഞ്ച് സൂപ്പർഹിറ്റുകൾ നൽകിയിട്ടുണ്ട്. ധനിക കുടുംബത്തിൽ ജനിച്ചവനല്ല അവൻ; ഒരു ബസ് ഡ്രൈവറുടെ മകനായി വന്ന് സ്വന്തം അധ്വാനം കൊണ്ട് വളർന്നവനാണ്. മകൻ എന്ന നിലയിൽ എനിക്ക് അവനെക്കുറിച്ച് അഭിമാനമേയുള്ളൂ," എന്ന് ഒരു വാർത്താ സമ്മേളനത്തിൽ അവർ പ്രതികരിച്ചു.
നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ എന്നിവരടങ്ങുന്ന വൻ താരനിര അണിനിരന്ന ചിത്രം അഞ്ചാം ദിവസത്തിൽ 285.20 കോടിയോളം ആഗോള കളക്ഷൻ നേടി മുന്നേറുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
