ഫോട്ടോ എടുക്കരുത് , ശല്യപ്പെടുത്തരുത് ! ആർച്ചിയും ലിലിബെറ്റും യുകെയിലെ സ്കൂളിലേക്ക്: നിർദ്ദേശങ്ങളുമായി അധികൃതർ

SEPTEMBER 1, 2026, 10:35 PM

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും മക്കളായ ആർച്ചി (7), ലിലിബെറ്റ് (5) എന്നിവർ യുകെയിലെ സ്വകാര്യ സ്കൂളിൽ പഠനം ആരംഭിക്കാൻ ഒരുങ്ങുന്നു.

ഇതിന് മുന്നോടിയായി സ്കൂൾ പരിസരത്ത് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മറ്റ് കുട്ടികളുടെ മാതാപിതാക്കൾക്ക് സ്കൂൾ അധികൃതർ മുന്നറിയിപ്പ് കത്ത് നൽകി.

കുട്ടികളുടെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മറ്റ് വിദ്യാർത്ഥികളുടെയോ കുടുംബങ്ങളുടെയോ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നതും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും പൂർണ്ണമായും വിലക്കിയിട്ടുണ്ട്. റോയൽ കമന്റേറ്റർ കിൻസി സ്കോഫീൽഡാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

vachakam
vachakam
vachakam

2020-ൽ രാജകുടുംബത്തിലെ ഔദ്യോഗിക പദവികൾ ഒഴിഞ്ഞ് അമേരിക്കയിലെ കാലിഫോർണിയയിലേക്ക് മാറിയ ഹാരിയും മേഗനും കഴിഞ്ഞ ആഴ്ചയാണ് യുകെയിലേക്ക് തിരിച്ചെത്തിയത്. ക്യാൻസർ ബാധിതനായ പിതാവ് ചാർൾസ് മൂന്നാമൻ രാജാവുമായി മക്കൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കാനും രാജകുടുംബാംഗങ്ങളുമായി ബന്ധം പുതുക്കാനുമാണ് ഇരുവരും വീണ്ടും യുകെയിലേക്ക് താമസം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ  ഗ്രാമീണ മേഖലയായ കോട്‌സ്‌വോൾഡ്സിൽ  പുതിയ വീട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam