പ്രശസ്ത ബോളിവുഡ് റാപ്പർ ബാദ്ഷായും പഞ്ചാബി നടിയുമായ ഇഷ റിഖിയും വേർപിരിയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രചരിച്ചിരുന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് തിങ്കളാഴ്ച രാത്രിയാണ് ഇരുവും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വേർപിരിയൽ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം.
പരസ്പര ബഹുമാനത്തോടെയാണ് പിരിയാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയ ബാദ്ഷാ, ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു. ഈ വിഷയത്തിൽ കൂടുതൽ പ്രസ്താവനകൾ ഉണ്ടാകില്ലെന്നും കൂടുതൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ മാസം മുതൽ തന്നെ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുകളുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. മുൻപ് ജാസ്മിൻ മസീഹ് എന്ന യുവതിയെയാണ് ബാദ്ഷാ വിവാഹം കഴിച്ചിരുന്നത്. 2020-ൽ ഇവർ നിയമപരമായി വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ജെസ്സെമി ഗ്രേസ് എന്നൊരു മകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
