ബ്രിട്ടീഷ് ഗായിക ഒലിവിയ ഡീൻ ഇന്ത്യയിലേക്ക് എത്തുന്നതായി സൂചനകൾ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇന്ത്യൻ ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കുവെച്ച സന്ദേശമാണ് ഇത്തരമൊരു ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
തന്റെ ലൈവ് പെർഫോമൻസിന്റെ ചിത്രം പങ്കുവെച്ച താരം, ഇന്ത്യൻ പതാകയുടെ ഇമോജിക്കൊപ്പം "ഉടൻ കാണാം?" (See you soon?) എന്ന് കുറിക്കുകയായിരുന്നു. കൂടാതെ "Loving In India. Olivia Dean" എന്ന പേജിലേക്കുള്ള ലിങ്കും താരം നൽകിയിട്ടുണ്ട്.
ആരാധകർക്ക് ഫോൺ നമ്പർ നൽകി റജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് ഈ പേജിലുള്ളത്. എന്നാൽ കൺസേർട്ടിന്റെ തീയതിയോ വേദിയോ നഗരമോ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മുംബൈയിൽ വെച്ച് നടക്കുന്ന ലൊല്ലാപലൂസ ഇന്ത്യയുടെ (Lollapalooza India) അഞ്ചാം പതിപ്പ് 2027 ജനുവരി 23, 24 തീയതികളിൽ നടക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ആർട്ടിസ്റ്റ് ലൈനപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ, ഗ്രാമി പുരസ്കാര ജേതാവായ ഒലിവിയ ഡീൻ ലൊല്ലാപലൂസയിൽ പങ്കെടുക്കാനാണോ എത്തുന്നതെന്ന ചർച്ചകളിലാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
