'അല ബൊലേലോ' പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഗർഭിണിയായിരുന്നു, കുഞ്ഞിനെ വിളിക്കുന്നത് 'ജയിലർ ബേബി' എന്നാണ്; ഷംന കാസിം 

AUGUST 29, 2026, 2:41 AM

രജനികാന്ത് - നെൽസൺ ദിലീപ് കുമാർ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'ജയിലർ 2'ലെ 'അല ബൊലേലോ' എന്ന ഗാനം സോഷ്യൽ മീഡിയയിലും മ്യൂസിക് ചാർട്ടുകളിലും തരംഗമായി തുടരുകയാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഈ പാട്ടിൽ നടി ഷംന കാസിമിന്റെ തകർപ്പൻ നൃത്തച്ചുവടുകളാണ് പ്രധാന ആകർഷണം. ഇപ്പോഴിതാ, ഗാനരംഗത്തിൽ അഭിനയിക്കുമ്പോൾ താൻ ഗർഭിണിയായിരുന്നുവെന്ന അവിശ്വസനീയമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം.

'ജയിലർ 2'ലേക്ക് ഒരു സ്പെഷ്യൽ ഡാൻസ് നമ്പറിനായി ക്ഷണം വന്നപ്പോൾ ആരെങ്കിലും തന്നോട് പ്രാങ്ക് ചെയ്യുകയാണെന്നാണ് ആദ്യം കരുതിയതെന്ന് ഷംന പറയുന്നു. പിന്നീടാണ് ഓഫർ സത്യമാണെന്ന് മനസ്സിലായത്. ആറ് ദിവസമെടുത്താണ് 'അല ബൊലേലോ' ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. തൊട്ടടുത്ത ദിവസം തെലുങ്ക് ചിത്രമായ 'അഖണ്ഡ 2'വിന്റെ ഷൂട്ടിംഗും പൂർത്തിയാക്കി. ഇതിന് ശേഷമാണ് താൻ രണ്ടാമതും ഗർഭിണിയാണെന്ന കാര്യം ഷംന അറിയുന്നത്.

ഗാനരംഗത്തിൽ ഇത്രയും ചടുലമായി നൃത്തം ചെയ്തതുകൊണ്ട് തന്നെ ഗർഭിണിയാണെന്ന വാർത്ത അമ്മയ്ക്ക് പോലും ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്നും വീണ്ടും പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും താരം ഓർത്തെടുത്തു. കുഞ്ഞിന് ദുആ ജമീല എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും 'ജയിലർ ബേബി' എന്നാണ് താൻ സ്നേഹത്തോടെ വിളിക്കുന്നതെന്നും ഷംന കൂട്ടിച്ചേർത്തു. നേരത്തെ മഹേഷ് ബാബു ചിത്രം 'ഗുണ്ടൂർ കാരം' എന്ന സിനിമയിലെ 'കുർച്ചി മഡ്ത്തപെട്ടി' എന്ന സൂപ്പർഹിറ്റ് പാട്ടിലും ഷംന തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.

vachakam
vachakam
vachakam

അതേസമയം, 'ജയിലർ 2' ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തും. സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നിരിക്കുകയാണ് അണിയറപ്രവർത്തകർ. രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, ജതിൻ ശർമ, മോഹൻലാൽ, ജാക്കി ഷ്റോഫ്, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അതിഥി വേഷത്തിൽ വിജയ് സേതുപതിയും ചിത്രത്തിലുണ്ടാകും.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam