ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ഈ വരുന്ന ഞായറാഴ്ച രാവിലെ 8 മണി മുതൽ ബെൻസൺവില്ലിലുള്ള എനർജി സ്പോർട്സ് കോപ്ലെക്സിൽ അരങ്ങേറും. കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിലെ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിപുലമായ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ വേദിയാണ് ഇത്തവണത്തെ വടംവലിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.
മുൻ വർഷങ്ങളിൽ വടംവലി കാണാനെത്തുന്നവർക്കുള്ള പാർക്കിംഗ് സൗകര്യത്തിന്റെ പരിമിതി ഒരു പ്രധാന വെല്ലുവിളിയായിരുന്നു. എന്നാൽ ഇത്തവണ 850ലധികം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ലഭ്യമാക്കിയാണ് സംഘാടകർ മത്സരത്തെ വരവേൽക്കുന്നത്.
എനർജി സ്പോർട്സ് കോംപ്ലെക്സിലും അതിനോടുചേർന്നുള്ള പ്രദേശങ്ങളിലുമായി 650ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
ഇതുകൂടാതെ, വേദിയിൽ നിന്ന് ഏകദേശം മൂന്ന് മിനിറ്റ് മാത്രം അകലെയുള്ള സേക്രട്ട് ക്നാനായ കാത്തോലിക് ചർച്ചിന്റെ പാർക്കിംഗ് ലോട്ടിൽ 200ലധികം വാഹനങ്ങൾക്ക് അധിക പാർക്കിംഗ് സൗകര്യവും വടംവലി കാണാനെത്തുന്നവർക്കായി ലഭ്യമാക്കിയിട്ടുണ്ട്.
ഇതോടെ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളോടുകൂടി നടത്തപ്പെടുന്ന മത്സരമായി ഇത്തവണത്തെ ടൂർണമെന്റ് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. മികച്ച വേദിയും സുഗമമായ പ്രവേശനവും വിശാലമായ പാർക്കിംഗും കാണികൾക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകുമെന്നും സംഘാടകർ അറിയിച്ചു.
വടംവലി മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
