തിരുവനന്തപുരം: പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരം സിപിഎമ്മിലും രക്തസാക്ഷി ഫണ്ട് വിവാദം. അജയ് രക്തസാക്ഷി സ്മാരക ഫണ്ട് സംബന്ധിച്ച് കണക്ക് ഇല്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
പിരിവിനായി അച്ചടിച്ച രസീതുകൾ കാണാനില്ലെന്നും ആരോപണം ഉയരുന്നുണ്ട്. കൂടാതെ, പാർട്ടി കമ്മറ്റികളിൽ വിശദമായ കണക്ക് അവതരിപ്പിക്കാത്തതിലും അമർഷം തുടരുകയാണ്.
സ്മരണികക്കായി സർക്കാരിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും ലഭിച്ച പരസ്യത്തിന്റെ കണക്കും ഇതുവരെ അവതരിപ്പിച്ചില്ലായെന്നാണ് വിവരം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്ന് ഫണ്ട് ശേഖരത്തിനുള്ള സമിതിയുടെ ചെയർമാനായ കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
