അടുത്ത ആഴ്ച നടക്കുന്ന ആഗോള ലോഞ്ചിൽ പ്രമുഖ ടെക് ഭീമന്മാരായ ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 18 പ്രോ (iPhone 18 Pro) സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള കോസ്മിക് ഓറഞ്ച് കളർ മോഡലിന് പകരം 'ചെറി റെഡ്' പൂർണ്ണമായ 'ബ്ലാക്ക്' നിറങ്ങളിലാകും പുതിയ പ്രോ സീരീസ് പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് വർഷമായി പ്രോ മോഡലുകളിൽ ആപ്പിൾ ട്രൂ ബ്ലാക്ക് ഷേഡുകൾ നൽകിയിരുന്നില്ല.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്ക് പുറമെ ആപ്പിളിന്റെ കന്നിക്കടന്നുകയറ്റമായ മടക്കാവുന്ന ഫോൺ 'ഐഫോൺ ഫോൾഡ്' അല്ലെങ്കിൽ 'ഐഫോൺ അൾട്രാ'യും ഇതോടൊപ്പം അരങ്ങേറ്റം കുറിച്ചേക്കും.
ഐഫോൺ 18 പ്രോയ്ക്ക് 6.3 ഇഞ്ചും പ്രോ മാക്സിന് 6.9 ഇഞ്ചും ഡിസ്‌പ്ലേ വലിപ്പമുണ്ടാകും. ഡൈനാമിക് ഐലൻഡ് ഡിസൈനിൽ മാറ്റം വരുത്തി, ഫേസ് ഐഡി സെൻസറുകൾ പൂർണ്ണമായും ഡിസ്‌പ്ലേയ്ക്ക് ഉള്ളിലാക്കി ചെറിയ പഞ്ച്-ഹോൾ ഡിസൈനിലേക്ക് മാറാൻ സാധ്യതയുണ്ട്.
2 നാനോമീറ്റർ (2nm) പ്രൊസസ്സിൽ നിർമ്മിച്ച ഏറ്റവും പുതിയ A20 പ്രോ ചിപ്പ് ആണ് ഇരു മോഡലുകളിലും ഉപയോഗിക്കുന്നത്. ഇത് പ്രകടനത്തിലും ബാറ്ററി ശേഷിയിലും മികച്ച മുന്നേറ്റം നൽകും.
ഐഫോൺ 18 പ്രോയുടെ വില ഏകദേശം 1,39,900 രൂപ മുതൽ 1,43,990 രൂപ വരെയും, പ്രോ മാക്സിന് 1,54,900 രൂപ മുതൽ 1,70,000 രൂപ വരെയുമാകാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 12-ഓടെ പ്രീ-ഓർഡറുകൾ ആരംഭിക്കുകയും സെപ്റ്റംബർ 18 അല്ലെങ്കിൽ 19 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗികമായി വിൽപ്പന ആരംഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
