ഫെയ്‌സ്ബുക്കിൽ ഇമെയിലും ഫോൺ നമ്പറും അനായാസം ഒളിപ്പിക്കാം; സൈബർ സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ട കാര്യങ്ങൾ

NOVEMBER 4, 2026, 8:05 PM

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത വിവരങ്ങൾ പരസ്യമായി നൽകുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. പ്രൊഫൈലിൽ ഇമെയിൽ വിലാസവും ഫോൺ നമ്പറും വ്യക്തമായി കാണാൻ സാധിച്ചാൽ സ്പാം കോളുകൾ, സൈബർ തട്ടിപ്പുകൾ, ഫിഷിംഗ് സന്ദേശങ്ങൾ എന്നിവ വർധിക്കാൻ അത് കാരണമാകുന്നു.

ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ നൽകിയിരിക്കുന്ന നിങ്ങളുടെ ഫോൺ നമ്പറും ഇമെയിലും മറ്റുള്ളവരുടെ കണ്ണിൽപെടാതെ പൂർണമായി സ്വകാര്യമായി സൂക്ഷിക്കാൻ ലളിതമായ ചില ക്രമീകരണങ്ങളിലൂടെ സാധിക്കും.

എന്തുകൊണ്ട് ഈ വിവരങ്ങൾ മറച്ചുവെക്കണം?

vachakam
vachakam
vachakam

  • ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം: നിങ്ങളുടെ ഫോൺ നമ്പറോ ഇമെയിലോ ഹാക്കർമാർക്കോ തട്ടിപ്പുകാർക്കോ ലഭിച്ചാൽ വ്യാജ സന്ദേശങ്ങളും ഒടിപി തട്ടിപ്പ് ശ്രമങ്ങളും നേരിടേണ്ടി വരാം.
  • അനാവശ്യ കോളുകളും സ്പാമും തടയാം: ഡാറ്റാ ബ്രോക്കർമാരും മാർക്കറ്റിംഗ് ഏജൻസികളും സോഷ്യൽ മീഡിയയിൽ നിന്ന് ഇത്തരം വിവരങ്ങൾ ശേഖരിച്ച് പരസ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാം.
  • സൈബർ സ്റ്റോക്കിംഗ് തടയാം: അപരിചിതർ നിങ്ങളുടെ അക്കൗണ്ട് ഫോൺ നമ്പറോ ഇമെയിലോ ഉപയോഗിച്ച് കണ്ടെത്തുന്നതും പിന്തുടരുന്നതും ഒഴിവാക്കാം.

മൊബൈൽ ആപ്പിൽ ഫോൺ നമ്പറും ഇമെയിലും ഹൈഡ് ചെയ്യാനുള്ള വഴി

ഫെയ്‌സ്ബുക്ക് മൊബൈൽ ആപ്പ് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഈ ക്രമീകരണങ്ങൾ മാറ്റാം:
ഫെയ്‌സ്ബുക്ക് ആപ്പ് തുറന്ന് വലതുവശത്ത് മുകളിലായുള്ള പ്രൊഫൈൽ ഐക്കണിലോ മൂന്ന് വരികളിലോ(Menu) ടാപ്പ് ചെയ്യുക.

  • താഴേക്ക് സ്‌ക്രോൾ ചെയ്ത് Settings & Privacy തിരഞ്ഞെടുത്ത് അതിലെ Settings എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • മുകളിൽ കാണുന്ന Meta Accounts Center എന്ന വിഭാഗത്തിൽ അമർത്തുക.
  • തുടർന്ന് Account Settings എന്നതിന് താഴെയുള്ള Personal Details തിരഞ്ഞെടുക്കുക.
  • ഇവിടെ Contact Info എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിലും ഫോൺ നമ്പറും കാണാം.
  • മാറ്റം വരുത്തേണ്ട ഫോൺ നമ്പറിലോ ഇമെയിലിലോ ക്ലിക്ക് ചെയ്യുക.
  • അതിൽ Who can see this number/email അല്ലെങ്കിൽ Visibiltiy ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് Only Me എന്നത് തിരഞ്ഞെടുക്കുക.

സെർച്ച് ബാറിലൂടെയുള്ള കണ്ടെത്തൽ തടയാൻ ചെയ്യേണ്ടത്

vachakam
vachakam
vachakam

ഫോൺ നമ്പറും ഇമെയിലും പ്രൊഫൈലിൽ നിന്ന് ഹൈഡ് ചെയ്താലും, ഇവ ഉപയോഗിച്ച് മറ്റുള്ളവർക്ക് സെർച്ച് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് കണ്ടെത്താൻ സാധിക്കും. അത് തടയാൻ താഴെ പറയുന്ന മാറ്റങ്ങൾ വരുത്തുക:

  • Settings & Privacy > Settings എന്നതിലേക്ക് പോകുക.
  • How people find and contact you എന്ന വിഭാഗം തിരഞ്ഞെടുക്കുക.
  • Who can look you up using the email address you provided? എന്നതിൽ ക്ലിക്ക് ചെയ്ത് Only Me അല്ലെങ്കിൽ Friends ആക്കി മാറ്റുക.
  • Who can look you up using the phone number you provided? എന്നതിലും Only Me അല്ലെങ്കിൽ Friends ആയി മാറ്റുക.

കമ്പ്യൂട്ടർ അല്ലെങ്കിൽ ബ്രൗസർ വഴി ഫോൺ നമ്പറും ഇമെയിലും മറയ്ക്കാൻ

ലാപ്‌ടോപ്പിലോ കമ്പ്യൂട്ടറിലോ ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റ് ഉപയോഗിക്കുന്നവർക്കും ഇത് ലളിതമായി ചെയ്യാം:

vachakam
vachakam
vachakam

  • ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
  • Settings & Privacy തുറന്ന് ടലേേശിഴ െതിരഞ്ഞെടുക്കുക.
  • ഇടത് വശത്തെ പാനലിൽ നിന്ന് Meta Accounts Center തുറന്ന് Personal Details ക്ലിക്ക് ചെയ്യുക.
  • Contact Info എന്നതിൽ നിന്നും നിങ്ങളുടെ ഇമെയിലും നമ്പറും തിരഞ്ഞെടുത്ത് പ്രൈവസി സെറ്റിംഗ്‌സ് Only Me ലേക്ക് മാറ്റുക.

ഡാറ്റാ സുരക്ഷയും വ്യക്തിഗത വിവരങ്ങളുടെ രഹസ്യസ്വഭാവവും ഉറപ്പുവരുത്താൻ ഇടയ്ക്കിടെ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൈവസി ചെക്കപ്പ് നടത്തുന്നത് മികച്ചൊരു ശീലമാണ്.

റോബിൻസ് ആന്റണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam