വിശ്രമകാലം സമ്മാനിച്ചത് വിജയ്ക്കൊപ്പമുള്ള നല്ല ദിനങ്ങൾ; വെളിപ്പെടുത്തലുമായി രശ്മിക

SEPTEMBER 3, 2026, 6:09 AM

ആക്ഷൻ ത്രില്ലർ ചിത്രമായ 'മൈസ'യുടെ  ചിത്രീകരണത്തിനിടെ ഇടുപ്പിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടി രശ്മിക മന്ദാന അഭിനയത്തിലേക്ക് തിരികെ എത്തുന്നു. 'ഹിന്ദുസ്ഥാൻ ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് താരം ആരോഗ്യനിലയെക്കുറിച്ചും വിശ്രമകാല അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്.  ഡോക്ടർമാർ ഒരു ആഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിരുന്നെങ്കിലും, പുതിയ ചിത്രമായ 'രണബാലി'യുടെ റിലീസ് അടുത്തിരിക്കുന്നതിനാൽ താൻ നേരത്തെ ജോലിയിൽ പ്രവേശിക്കുകയാണെന്ന് രശ്മിക വ്യക്തമാക്കി.

ഹൈദരാബാദിൽ നടക്കുന്ന രണബാലിയുടെ അവസാന ഘട്ട ചിത്രീകരണത്തിലാണ് താരം ഇനി പങ്കുചേരുക.  വിശ്രമകാലവും വിജയ് ദേവരകൊണ്ടയുമായുള്ള സമയവും പരിക്കുമൂലമുണ്ടായ വിശ്രമവേള കുടുംബത്തോടൊപ്പം ചെലവഴിക്കാനും ആവശ്യത്തിന് ഉറങ്ങാനും സഹായിച്ചതായി രശ്മിക പറഞ്ഞു.

വിവാഹത്തിന് ശേഷം ഭർത്താവും നടനുമായ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചത് ഈ സമയത്താണെന്നും താരം വെളിപ്പെടുത്തി.  "വിവാഹത്തിന് ശേഷം മൂന്ന് മാസത്തോളം ഞങ്ങൾക്ക് പരസ്പരം കാണാൻ സാധിച്ചിരുന്നില്ല. ഫോണിലൂടെ മാത്രമായിരുന്നു സംസാരിച്ചിരുന്നത്.

vachakam
vachakam
vachakam

'വീട്ടിൽത്തന്നെ അടങ്ങിയിരിക്ക്' എന്ന് പ്രകൃതി ഞങ്ങളോട് പറഞ്ഞതുപോലെയാണ് ഈ ഇടവേള അനുഭവപ്പെട്ടത്.വിജയ് സീരിയസ് ഷോകൾ കാണാൻ ഇഷ്ടപ്പെടുമ്പോൾ ഞാൻ കെ-ഡ്രാമകളുടെ ആരാധകയാണ്. ഇപ്പോൾ ഞങ്ങൾ രണ്ടും ഒരുമിച്ചിരുന്ന് കാണാൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കാൻ സാധിച്ചതിൽ വിജയ് സന്തോഷവാനാണെങ്കിലും, "അടുത്ത തവണ ഇത്തരമൊരു പരിക്കുകളൊന്നും ഇല്ലാതെയാവട്ടെ" എന്ന് അദ്ദേഹം തമാശയായി പറഞ്ഞതായും രശ്മിക കൂട്ടിച്ചേർത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam