ഫോൺ ഓഫായാലും ജോലി ചെയ്യും 'ഗ്രോക്ക് ബോട്ട്'; ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങി

SEPTEMBER 5, 2026, 3:08 AM

പി.സി, ലിനക്സ്, ഐ.ഒ.എസ് (iOS) പ്ലാറ്റ്‌ഫോമുകൾക്ക് പിന്നാലെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 'ഗ്രോക്ക് ബോട്ട്' ആൻഡ്രോയിഡ് ഫോണുകളിലേക്കും ലഭ്യമായി തുടങ്ങി. സ്പേസ് എക്‌സും കേഴ്‌സറും സംയുക്തമായാണ് ഈ എ.ഐ ഏജന്റിനെ വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യന്റെ പ്രത്യക്ഷമായ ഇടപെടലുകളില്ലാതെ തന്നെ ദൈനംദിന ജോലികൾ സ്വയം ചെയ്ത് തീർക്കാൻ ശേഷിയുള്ള ഒരു 'ഓൾവേസ് ഓൺ'  സിസ്റ്റമാണിത്.  

 ഫോൺ സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിലാണെങ്കിലും ക്ലൗഡ് സിസ്റ്റം ഉപയോഗിച്ച് ബോട്ടിന് ജോലികൾ തുടരാൻ സാധിക്കും. ഫോണിൽ നിന്നോ ഡെസ്ക്ടോപ്പിൽ നിന്നോ മെസ്സേജ് അയച്ച് ബോട്ടിനെ സജീവമാക്കാം.

ഗ്രൂപ്പ് ചാറ്റുകളിൽ ഉൾപ്പെടുത്തി നിർദ്ദേശങ്ങൾ നൽകാനും ഇതിലൂടെ സാധിക്കും.  നിലവിൽ പ്ലേ സ്റ്റോറിൽ ലഭ്യമാണെങ്കിലും സൂപ്പർഗ്രോക്ക്  കേഴ്‌സർ പ്രോ തുടങ്ങിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമാണ് ഇതിന്റെ സേവനം ലഭ്യമാകുക. മറ്റുള്ള ഉപഭോക്താക്കൾക്ക് വൈകാതെ തന്നെ ആക്‌സസ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam