ലോഡ്ജിൽ വൈദ്യുതി തടസം നേരിട്ടത് ചോദ്യം ചെയ്തു: താമസക്കാരൻറെ വിരൽ കടിച്ചു മുറിച്ചതായി പരാതി

SEPTEMBER 5, 2026, 1:04 AM

കൊച്ചി: ലോഡ്ജിൽ വൈദ്യുതി തടസം നേരിട്ടത് ചോദ്യം ചെയ്ത താമസക്കാരൻറെ വിരൽ കടിച്ചു മുറിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ലോഡ്ജിൽ വൈദ്യുതി തടസപ്പെട്ടിരുന്നു.

എന്തു കൊണ്ടാണ് ജനറേറ്റർ പ്രവർത്തിപ്പിക്കാത്തതെന്ന് താമസക്കാരൻ ചോദിച്ചതിനു പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതാണ് പ്രശ്നങ്ങൾക്ക് കാരണം. 

 എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻജോ ബേബിക്കെതിരേ താമസക്കാരൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. 

vachakam
vachakam
vachakam

കലഹത്തിനിടെ ബെൻജോ ബേബി താമസക്കാരൻറെ വിരൽ കടിച്ചു മുറിച്ചുവെന്നും ആയുധം ഉപയോഗിച്ച് ചെറുവിരലിൽ പരുക്കേൽപ്പിച്ചുവെന്നുമാണ് പരാതി. ലോഡ്ജിൻറെ മറ്റൊരു ജീവനക്കാരനെതിരേയും കേസ് എടുത്തിട്ടുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam