കോഴിക്കോട്: കോഴിക്കോട് മുക്കാളി റെയില്‍വേ ട്രാക്കിലേക്ക് ലോറി വീണ് അപകടം. ഇതോടെ ട്രെയിനുകള്‍ വൈകുകയാണ്.
ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം നടന്നത്.റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം വികസന ജോലികള്‍ നടന്നു വരികയായിരുന്നു. ഇതിന്റെ ഭാഗമായി പ്ലാറ്റ്ഫോമിലേക്ക് മണ്ണ് നിറയ്ക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ട്രാക്കിലേക്ക് മറിയുകയായിരുന്നു.
ട്രാക്കില്‍ വീണ ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ റെയില്‍വേ അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് നടത്തുകയാണ്.അപകടത്തെത്തുടര്‍ന്ന് പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
