തിരഞ്ഞെടുപ്പ് നയിക്കാൻ യുവാക്കളുടെ പടയുമായി ബി.ജെ.പി; നേതൃത്വം നൽകാൻ രാജീവ് ചന്ദ്രശേഖർ

SEPTEMBER 4, 2026, 10:09 PM

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനാ തലത്തിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി സംസ്ഥാന ബി.ജെ.പി. പാർട്ടി പ്രവർത്തനങ്ങളും പ്രചാരണങ്ങളും ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന-ജില്ലാ തലങ്ങളിൽ യുവനേതാക്കൾക്ക് മുൻഗണന നൽകുന്ന പുതിയ നേതൃനിരയെ രംഗത്തിറക്കാൻ തീരുമാനിച്ചു. നാൽപ്പത് വയസ്സിന് താഴെയുള്ളവർക്കാണ് ടീമിൽ പ്രാമുഖ്യം നൽകുക.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തുന്ന ടാലന്റ് ഹണ്ടിലൂടെയും അല്ലാതെയും കണ്ടെത്തുന്ന യുവ പ്രതിഭകളെയാകും പ്രധാന ചുമതലകളിൽ നിയോഗിക്കുക. മുതിർന്ന നേതാക്കൾ ഇവർക്ക് മേൽനോട്ടം നൽകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന 'സേവാസങ്കൽപ് അഭിയാൻ' പ്രചാരണത്തിന്റെ മുൻനിരയിൽ തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥ്, മഹിളാ മോർച്ച അധ്യക്ഷ നവ്യ ഹരിദാസ്, അനൂപ് ആന്റണി എന്നിവരുണ്ടാകും. ജനറേഷൻ സി (Gen Z) യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കും.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് ചുമതലകൾ കൂടുതൽ കാര്യക്ഷമമാക്കാൻ നാല് ജനറൽ സെക്രട്ടറിമാർക്ക് മേഖല അടിസ്ഥാനത്തിൽ ചുമതല നൽകിയിട്ടുണ്ട്:

  • എം.ടി. രമേശ്: കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളുടെ ഇൻചാർജ്.

  • എസ്. സുരേഷ്: എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ഇൻചാർജ്.

    vachakam
    vachakam
    vachakam

  • ശോഭാ സുരേന്ദ്രൻ: ബി.ജെ.പി ദേശീയ ഘടകം പ്രഖ്യാപിക്കുന്ന പ്രചാരണ പരിപാടികളുടെ കേരളത്തിലെ പ്രോഗ്രാം ഇൻചാർജ്.

  • അനൂപ് ആന്റണി: പാർട്ടി സെല്ലുകളുടെ പ്രഭാരി, 'മിഷൻ 2029' നറേറ്റീവ് ഇൻചാർജ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam