തൃശൂരിലെ ദുരന്തത്തിന് കാരണം ലോറി അശ്രദ്ധമായി പാര്‍ക്ക് ചെയ്തത് 

SEPTEMBER 4, 2026, 9:21 PM

തൃശൂര്‍: ഏഴ് വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായ അപകടത്തിന് കാരണം ഗുരുതര അനാസ്ഥയെന്ന് ആരോപണം. 

വാഹനങ്ങള്‍ വഴി തിരിച്ചുവിടാനുള്ള മുന്നറിയിപ്പ് സൈനിന് മുന്നില്‍ ലോറി നിര്‍ത്തിയിട്ടിരുന്നതിനാല്‍ കാറിന്റെ ഡ്രൈവര്‍ ഇത് കണ്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. 

കയ്പമംഗലത്ത് ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് ഹൈ സ്പീഡ് ട്രാക്കില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറിയത്. 

vachakam
vachakam
vachakam

തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ലോറി അശ്രദ്ധമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രതീഷ്   പറഞ്ഞു.

മൂന്ന് ലോറികളാണ് സ്ഥലത്ത് അപകട സമയം പാര്‍ക്ക് ചെയ്തിരുന്നത്. മറ്റ് രണ്ട് ലോറികള്‍ സ്ഥലത്ത് നിന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നു. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. ഡൈവേര്‍ഷന്‍ ബോര്‍ഡിന് മുന്നിലാണ് ചരക്കുലോറി പാര്‍ക്ക് ചെയ്തിരുന്നത്. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണിതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam