ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം

SEPTEMBER 4, 2026, 10:05 PM

തിരുവനന്തപുരം: സി.പി.എം. നിയന്ത്രണത്തിലുള്ള പ്രശസ്ത സഹകരണ സ്ഥാപനമായ ദിനേശ് ബീഡി സംഘം തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി രൂപ നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ടി.ഒ. മോഹനൻ എം.എൽ.എ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.

'ശ്രീലക്ഷ്മി വെങ്കിടേശ്വര ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന തമിഴ്‌നാട് കമ്പനിക്കാണ് ദിനേശ് സംഘം ഭീമമായ തുക കൈമാറിയത്. 100 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതിനായുള്ള പണയവസ്തു രജിസ്ട്രേഷൻ ചെലവുകൾക്കാണ് ഈ തുക നൽകിയതെന്നാണ് ദിനേശ് മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ, കമ്പനിയുടെ പേരിലേക്ക് മാത്രമല്ല, ഉടമകളെന്ന് അവകാശപ്പെടുന്ന വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്കും ലക്ഷക്കണക്കിന് രൂപ മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

2026 ജനുവരി 20-നാണ് വെങ്കിടേശ്വര ഫിനാൻസ് രജിസ്റ്റർ ചെയ്യുന്നത്. രജിസ്ട്രേഷൻ പൂർത്തിയായി ഒൻപതാം ദിവസം (ജനുവരി 29) ദിനേശ് സംഘം ആദ്യ ഗഡുവായ 65 ലക്ഷം രൂപ കമ്പനിക്ക് കൈമാറി. ജനുവരി 30-ന് 25 ലക്ഷം രൂപയും, തുടർന്ന് ഫെബ്രുവരി 9, 20, മാർച്ച് 6 തീയതികളിലായി 55 ലക്ഷം രൂപയും നൽകി. ആറാം തവണയായി 5.5 ലക്ഷം രൂപ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കും നിക്ഷേപിച്ചു.

vachakam
vachakam
vachakam

കോടികൾ കൈമാറി ആറുമാസം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത 100 കോടി രൂപയുടെ വായ്പ ദിനേശ് സംഘത്തിന് ലഭിച്ചിട്ടില്ല.പുതിയതായി രൂപീകരിച്ച കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് കോടികൾ കൈമാറിയത് അഴിമതിയും സാമ്പത്തിക ക്രമക്കേടുമാണെന്ന വിലയിരുത്തലിലാണ് വിജിലൻസ് സമഗ്ര അന്വേഷണത്തിന് ഒരുങ്ങുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam