ഇടുക്കി: മൂന്നാര്‍ കന്നിമല എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിക്കുനേരെ പാഞ്ഞടുത്ത് കാട്ടാനകള്‍.
ലയത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന തൊഴിലാളിയുടെ നേരെ രണ്ട് കാട്ടാനകള്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തലനാരിഴയ്ക്കാണ് തോട്ടം തൊഴിലാളിയായ പാണ്ടിരാജ് കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ ഇന്ന് പകലായിരുന്നു സംഭവം.
ലയത്തിന് തൊട്ടടുത്ത് കാട്ടാന എത്തിയതോടെ ജീവന്‍ പണയം വെച്ചാണ് താൻ ഓടി രക്ഷപ്പെട്ടതെന്ന് പാണ്ടിരാജ് പ്രതികരിച്ചു.
കാട്ടാനകളുടെ വിവരം വനപാലകരെ അറിയിച്ച ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായതെന്നും തൊട്ടടുത്തുള്ള ബംഗ്ലാവില്‍ അഭയം തേടിയതിനാല്‍ വലിയ അപകടം ഒഴിവായെന്നും പാണ്ടിരാജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
