തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കളിന്മേലുള്ള അനിശ്ചിതത്വം പരിഹരിക്കാൻ സഹകരണ വകുപ്പ് ഇടപെടും. ഇ.ഡി. കൈമാറാൻ തയ്യാറായ 128 കോടിയുടെ വസ്തുക്കൾ കരുവന്നൂർ ബാങ്ക് ഏറ്റെടുത്ത് ലേലം നടത്തി പണം സ്വരൂപിക്കാൻ സഹകരണ വകുപ്പ് ഉടൻ ഉത്തരവിറക്കും.
ഇതിന് നടപടി ആരംഭിച്ചു. സഹകരണ മന്ത്രിയുടെ ഓഫീസ് നിയമോപദേശവും തേടുന്നുണ്ട്. സഹകരണ വകുപ്പിനോട് വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടു.തട്ടിപ്പുകാരായി കണ്ടെത്തിയ 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കളാണ് ഇ.ഡി. രണ്ടുവർഷം മുൻപ് കണ്ടുകെട്ടിയത്.
ഇത് കരുവന്നൂർ ബാങ്കിന് കൈമാറാൻ രണ്ടുവർഷം മുൻപ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ.) കൊച്ചിയിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. അതിൽ കോടതി കരുവന്നൂർ ബാങ്കിന്റെ അഭിപ്രായം തേടി. ഏറ്റെടുക്കാനാകില്ലെന്നായിരുന്നു ബാങ്ക് സെക്രട്ടറിയുടെ മറുപടി.
കേരളത്തിൽ ഭരണമാറ്റമുണ്ടായതോട ഇ.ഡി. വീണ്ടും ഇതിനായി ശ്രമിച്ചെങ്കിലും ബാങ്ക് വഴങ്ങിയില്ല. കോടികളുടെ തട്ടിപ്പിന്റെ പേരിൽ സി.പി.എം. നേതൃത്വം നൽകിയ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയശേഷം നടത്തിയ തിരഞ്ഞെടുപ്പിലും ജയിച്ചത് സി.പി.എം. ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
