കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി മാറ്റിയതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ.
സർക്കാരിന്റെ ഈ അപ്രതീക്ഷിത തീരുമാനം കണ്ണൂരുകാരെ വലിയതോതിൽ നിരാശപ്പെടുത്തിയിട്ടുണ്ടെന്നും, എന്തുകൊണ്ടാണ് വേദി മാറ്റിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ബിനോയ് കുര്യൻ ആവശ്യപ്പെട്ടു.
വേദി മാറ്റം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ കണ്ണൂരിൽ ഇതിനകം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ് രംഗത്തുവന്നിരുന്നു.കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്ന് പറഞ്ഞ മന്ത്രി കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
