8 ജീവനുകൾ പൊലിഞ്ഞപ്പോൾ ദേശീയപാത 66-ൽ കയ്പമം​ഗലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു

SEPTEMBER 4, 2026, 11:51 PM

തൃശ്ശൂർ: എട്ടുവിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞ അപകടത്തിന് പിന്നാലെ ദേശീയപാത 66-ൽ കയ്പമം​ഗലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു.

അതേസമയം, നേരത്തേ തന്നെ ഇത്തരത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിൽ കഴിഞ്ഞദിവസം രാത്രിയിലെ അപകടം ഉണ്ടാകില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

അപകടമുണ്ടായ സ്ഥലത്തിന് ഏതാനും മീറ്ററുകൾക്ക് മുൻപായാണ് വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിഞ്ഞുപോകാനുള്ള സൂചന നൽകി ബാരിക്കേഡുകൾ സ്ഥാപിച്ചത്. 

vachakam
vachakam
vachakam

വെള്ളിയാഴ്ച അർധരാത്രി 11.42-ഓടെയാണ് ദേശീയപാത 66-ൽ കയ്പമം​ഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കാർ യാത്രക്കാരായ എട്ടുപേർ മരിച്ചത്. മരിച്ചവരെല്ലാം തമിഴ്നാട് ദിണ്ടി​ഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam