ബെംഗളൂരുവിലെ പ്രമുഖ ഫ്ലൈഓവറുകളിൽ ഇരുചക്രവാഹനങ്ങൾക്കും ഗുഡ്സ് വാഹനങ്ങൾക്കും വിലക്ക്; കടുപ്പിച്ച് ട്രാഫിക് പോലീസ്

SEPTEMBER 4, 2026, 10:41 PM

ബെംഗളൂരു: നഗരത്തിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമായി പ്രമുഖ ഫ്ലൈഓവറുകളിലും എലവേറ്റഡ് കോറിഡോറുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബെംഗളൂരു ട്രാഫിക് പോലീസ്. റോഡുകളുടെ ഘടന, അപകട സാധ്യതകൾ, വാഹനം തകരാറിലാകുമ്പോഴുണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ എന്നിവ കണക്കിലെടുത്താണ് നിർണായക തീരുമാനം.

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള പാതയിലെ എലവേറ്റഡ് കോറിഡോറിൽ (International Airport Road Elevated Corridor) ഇരുചക്രവാഹനങ്ങൾക്ക് വിലക്ക് പ്രാബല്യത്തിൽ വന്നു. സി.സി.ടി.വി (CCTV) ക്യാമറകൾ മുഖേന ട്രാഫിക് പോലീസ് റോഡുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

  1. ബി.ജി.എസ് ഫ്ലൈഓവർ: ത്രീ വീലറുകൾ ഉൾപ്പെടെയുള്ള എല്ലാ ഗുഡ്സ് വാഹനങ്ങൾക്കും തിരക്കുള്ള രാവിലെയും വൈകുന്നേരവുമുള്ള സമയങ്ങളിൽ  പ്രവേശനമില്ല. ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് മുഴുവൻ സമയ വിലക്ക് ഏർപ്പെടുത്തി.
  2. പീന്യ എലവേറ്റഡ് കോറിഡോർ: ഓട്ടോറിക്ഷകൾക്ക് മുഴുവൻ സമയ വിലക്ക്. ഗുഡ്സ് വാഹനങ്ങൾക്ക് തിരക്കുള്ള സമയങ്ങളിൽ നിരോധനം.
  3. സിൽക്ക് ബോർഡ് - രാഗിഗുഡ്ഡ ഡബിൾ ഡെക്കർ ഫ്ലൈഓവർ: ഇവിടെയും വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അടുത്ത വെള്ളിയാഴ്ച (സെപ്റ്റംബർ 11) മുതൽ ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിലും  ഇരുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ കാർത്തിക് റെഡ്ഡി അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam