തൊടുപുഴ: സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞിയുടെ പൂക്കള്‍ പറിച്ചെടുത്ത് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ വനംവകുപ്പ് നിയമനടപടികള്‍ ആരംഭിച്ചു. ചിത്രം വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
കുട്ടിയാര് സ്വദേശിയായ യുവാവാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് അധികൃതരുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വന്യജീവി വിഭവ സംരക്ഷണ നിയമപ്രകാരം പ്രത്യേക സംരക്ഷണമുള്ള അപൂര്‍വ്വ സസ്യവര്‍ഗമാണ് നീലക്കുറിഞ്ഞി. ഇവയുടെ പൂക്കള്‍ പറിച്ചെടുക്കുന്നതും ചെടികള്‍ക്ക് നാശനഷ്ടം വരുത്തുന്നതും ജാമ്യമില്ലാ കുറ്റവും കടുത്ത നിയമനടപടികള്‍ക്ക് വഴിവെക്കുന്നതുമാണ്. മൂന്നാര്‍ റേഞ്ച് ഓഫിസര്‍ എസ്. ബിജുവിന്റെ മേല്‍നോട്ടത്തിലാണ് കേസില്‍ വിശദമായ അന്വേഷണം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
