മോയിസസ് ഹെൻറിക്വസ് പോർച്ചുഗൽ ക്രിക്കറ്റ് ടീമിന്റെ നായകൻ

AUGUST 14, 2026, 4:22 AM

2028 ടി20 ലോകകപ്പിനുള്ള യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ മത്സരങ്ങൾക്കായി മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസിനെ പോർച്ചുഗൽ ക്രിക്കറ്റ് ടീമിന്റെ നായകനായി തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് അടുത്തിടെ വിരമിച്ച 39കാരനായ താരം പോർച്ചുഗീസ് വംശജൻ കൂടിയാണ്.

ഓസ്‌ട്രേലിയക്കായി 4 ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഹെൻറിക്വസ്, ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു തുടങ്ങിയ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു. 300ലധികം ടി20 മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് താരം പോർച്ചുഗലിനെ നയിക്കാനിറങ്ങുന്നത്.

യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ ഗ്രൂപ്പിൽ പോർച്ചുഗലിനൊപ്പം ഇസ്രായേൽ, ജർമ്മനി, ഗ്രീസ്, ചെക്കിയ ടീമുകളാണുള്ളത്. ഓഗസ്റ്റ് 14ന് ഇസ്രായേലിനെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയിലെ വിജയികൾ ഗ്രൂപ്പ് എ വിജയികളുമായി ഓഗസ്റ്റ് 21ന് ഫൈനലിൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നവർ സ്‌കോട്ട്‌ലൻഡ്, ഡെൻമാർക്ക് ഉൾപ്പെടുന്ന യൂറോപ്യൻ റീജിയണൽ ഫൈനലിലേക്ക് യോഗ്യത നേടും.

vachakam
vachakam
vachakam

ഐ.സി.സി ടി20 റാങ്കിംഗിൽ നിലവിൽ 37-ാം സ്ഥാനത്തുള്ള പോർച്ചുഗലിനെ ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിന് യോഗ്യത നേടാൻ സഹായിക്കുക എന്ന വലിയ ദൗത്യമാണ് ഹെൻറിക്വസിന് മുന്നിലുള്ളത്. ഓസ്‌ട്രേലിയയും ന്യൂസിലൻഡും സംയുക്തമായാണ് 2028 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam