പി.എസ്.ജി യുവേഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി

AUGUST 14, 2026, 4:10 AM

സാൽസ്ബർഗ്: യുവേഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജിയും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റൺ വില്ലയും തമ്മിൽ ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടന്ന സൂപ്പർ കപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ക്‌ളബിന്റെ ജയം. ഇതോടെ റയൽ മാഡ്രിഡിന് ശേഷം (2016, 2017)

തുടർച്ചയായ രണ്ട് സീസണുകളിൽ സൂപ്പർ കപ്പ് നേടുന്ന ടീമെന്ന നേട്ടവും പി.എസ്.ജി സ്വന്തമാക്കി.
മത്സരത്തിന്റെ 20-ാം മിനിട്ടിൽ ക്വീച്ച വരാട്ട്‌സ്‌കേലിയയിലൂടെ പി.എസ്.ജിയാണ് ആദ്യം സ്‌കോർ ചെയ്തത്. 45-ാം മിനിട്ടിൽ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ 17 വയസുകാരൻ ബ്രയാൻ മഹ്‌ജോയിലൂടെ ആസ്റ്റൺ വില്ല സമനില പിടിച്ചു. എന്നാൽ, 66-ാം മിനിട്ടിൽ ദെസീറേ ദുവെ നേടിയ ഗോളാണ് പി.എസ്.ജിക്ക് ജയം സമ്മാനിച്ചത്.

കോച്ച് ലൂയിസ് എൻറിക്കെയ്ക്ക് കീഴിൽ പി.എസ്.ജി നേടുന്ന 13-ാമത്തെ ട്രോഫിയാണിത്. പരിക്കേറ്റ പ്രധാന താരങ്ങളുടെ അഭാവമാണ് ഇംഗ്‌ളീഷ് ക്‌ളബ് ആസ്റ്റൺ വില്ലയ്ക്ക് തിരിച്ചടിയായത്. എങ്കിലും ഒരു ഗോൾ തിരിച്ചടിച്ച ആദ്യ പകുതി സമനിലയിലാക്കാൻ വില്ലയ്ക്ക് കഴിഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam