ടെന്നീസിലെ ലിംഗനിർണയ പരിശോധന വിവാദത്തിൽ

AUGUST 15, 2026, 8:33 AM

ഫ്‌ളോറിഡ: വനിതാ ടെന്നീസ് അസോസിയേഷൻ താരങ്ങൾക്കായി ഏർപ്പെടുത്തിയ പുതിയ ലിംഗനിർണയ പരിശോധനാ നയത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്.

കളിക്കാരുടെ ഡി.എൻ.എ പരിശോധിച്ച് ലിംഗനിർണയം നടത്താനുള്ള നടപടി വിവേചനപരമാണെന്നും താരങ്ങളെ അപമാനിക്കുന്നതാണെന്നുമാണ് ആരോപണം. ഡബ്ല്യു.ടി.എ ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിന് എല്ലാ വനിതാ താരങ്ങളും ഒരു തവണ ജനിതക പരിശോധനയ്ക്ക് വിധേയരാകണം.

ട്രാൻസ്‌ജെൻഡർ വനിതകൾക്ക് ഹോർമോൺ നില നിശ്ചിത പരിധിയിൽ നിലനിർത്തി വനിതാ മത്സരങ്ങളിൽ പങ്കെടുക്കാമെന്നായിരുന്നു പഴയ നിയമം. നിലവിൽ പ്രൊഫഷണൽ ടെന്നീസ് മേഖലയിൽ ട്രാൻസ്‌ജെൻഡർ വനിതകളാരും മത്സരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam