എ.സി.സി വനിതാ ഏഷ്യ കപ്പ്, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽനിന്നു ജെമീമ റോഡ്രിഗസ് പുറത്ത്.
ഇംഗ്ലണ്ടിൽ നടക്കുന്ന ദ ഹണ്ഡ്രഡ് പോരാട്ടത്തിനിടെ പരിക്കേറ്റതാണ് ജെമീമയ്ക്കു വിനയായത്. ബംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസിൽ മെഡിക്കൽ പരിചരണത്തിലാണ് ജെമീമ. ഏഷ്യ കപ്പ് ട്വന്റി20യിൽ ജെമീമയ്ക്കു പകരം പ്രതിക റാവൽ ഇന്ത്യൻ ടീമിൽ എത്തി.
ഈ മാസം 30ന് തായ്‌ലൻഡിന് എതിരേയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഹോങ്കോംഗ്, പാക്കിസ്ഥാന് ടീമുകളാണ് ഗ്രൂപ്പ് എയില് ഇന്ത്യക്കും തായ്‌ലൻഡിനും ഒപ്പമുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
