ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു

AUGUST 15, 2026, 8:38 AM

ന്യൂഡൽഹി : ജപ്പാനിലെ അയ്ചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള 72 അംഗ ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഒളിമ്പിക് മെഡലിസ്റ്റ് നീരജ് ചോപ്രയടക്കമുള്ള മുൻനിര താരങ്ങളാണ് പട്ടികയിലുള്ളത്.

മലയാളികളായ പി.മുഹമ്മദ് അഫ്‌സൽ (800 മീറ്റർ), മുരളി ശ്രീശങ്കർ (ലോംഗ് ജമ്പ്), ആൻസി സോജൻ (ലോംഗ് ജമ്പ്), കാർത്തിക് ഉണ്ണകൃഷ്ണൻ (ട്രിപ്പിൾ ജമ്പ്), അനു.ആർ (400 മീറ്റർ), തൗഫീക്ക് എൻ. (ഡെക്കാത്‌ലൺ), മനു ടി.എസ് (400 മീ.റിലേ), മുഹമ്മദ് അഷ്ഫാഖ് (400 മീ.റിലേ), അൻസ ബാബു (400 മീ.റിലേ) എന്നിവർ ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.

2023ൽ ചൈനയിലെ ഹ്വാംഗ്‌ചോയിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അത്‌ലറ്റിക്‌സിൽ ആറ് സ്വർണവും 14 വെള്ളിയും 9 വെങ്കലങ്ങളും ഉൾപ്പടെ 29 മെഡലുകൾ നേടി റെക്കാഡ് സൃഷ്ടിച്ചിരുന്നു. സ്‌പെതംബർ 19 മുതൽ ഒക്ടോബർ നാലുവരെയാണ് അയ്ചി നഗോയയിൽ ഏഷ്യൻ ഗെയിംസ് നടക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam