കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത

AUGUST 15, 2026, 8:56 AM

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത. കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണത്തെ ഐ.എസ്.എല്ലിൽ പങ്കെടുക്കുമോ ഇല്ലെയോ എന്ന കാര്യത്തിൽ അവ്യക്തത തുടരവെ 55 ലക്ഷം കൈമാറിയിരിക്കുകയാണ് ടീം മാനേജ്‌മെന്റ്.
ഐ.എസ്.എല്ലിൽ കളിക്കാനുള്ള രണ്ടാം ഘട്ട തുകയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്.
ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണത്തെ ഐ.എസ്.എല്ലിൽ കളിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. പുതിയ നിക്ഷേപകരെ കേരള ബ്ലാസ്റ്റേഴ്‌സിന് കണ്ടെത്തേണ്ടതായുണ്ട്. എന്നാൽ ഇതിനോടകം ബ്ലാസ്റ്റേഴ്‌സ് വിദേശത്ത് നിന്ന് പുതിയൊരു നിക്ഷേപകനെ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. പക്ഷെ നിയമക്കുരുക്കിനെത്തുടർന്ന് നിക്ഷേപകരെ പ്രഖ്യാപിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

ഉടൻ തന്നെ നിയമക്കുരുക്കഴിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപകരുടെ വിവരം പുറത്തുവിടുമെന്നാണ് വിവരം. എന്തായാലും രണ്ടാം ഘട്ട തുകയും കൈമാറിയതിനാൽ ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിൽ കളിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നുറപ്പായിക്കഴിഞ്ഞു. ഇതിനോടകം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളെല്ലാം ടീം വിട്ട് കഴിഞ്ഞു. അതുകൊണ്ടുതന്നെ പുതിയ താരങ്ങളെയടക്കം കണ്ടെത്തേണ്ടതായുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ പരിശീലകനായ ആഷ്‌ലി വെസ്റ്റ് വുഡുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. പുതിയ നിക്ഷേപകർ ഉറപ്പായതിനാൽ ആഷ്‌ലിയുമായി കരാർ പുതുക്കാനുള്ള നടപടിയാവും ടീം ആദ്യം ചെയ്യുക. അവസാന സീസണിന്റെ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ആഷ്‌ലി വെസ്റ്റ് വുഡിന് കീഴിൽ തകർപ്പൻ പ്രകടനമാണ് ടീം കാഴ്ചവെച്ചത്.

vachakam
vachakam
vachakam

ശരാശരി ടീമിനെ വെച്ച് വലിയ മുന്നേറ്റം ആഷ്‌ലിക്ക് കീഴിൽ ബ്ലാസ്റ്റേഴ്‌സ് നടത്തി. ഇത്തവണ ആഷ്‌ലിക്ക് കീഴിൽ അദ്ദേഹം ആവശ്യപ്പെടുന്ന വിദേശ താരങ്ങളെയടക്കം ടീമിലേക്ക് കൊണ്ടുവന്നാൽ കന്നി കിരീടത്തിലേക്കെത്താൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം നിലവിൽ പ്രധാന താരങ്ങളൊന്നുമില്ല.

അതുകൊണ്ടുതന്നെ പുതിയ സീസണിൽ വലിയൊരു അഴിച്ചുപണി തന്നെ ബ്ലാസ്റ്റേഴ്‌സിന് നടത്തേണ്ടതായി വരും. മുൻ നായകൻ അഡ്രിയാൻ ലൂണ പുതിയ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ലൂണ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളും ഇപ്പോൾ ഏറെയാണെന്ന് പറയാം. ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ എന്ത് വിലകൊടുത്തും കപ്പിലേക്കെത്താൻ സാധിക്കേണ്ടതായുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്ലാസ്റ്റേഴ്‌സിന് തിരിച്ചുവരവ് നടത്തണമെങ്കിൽ ഏറ്റവും മികച്ച താരനിരയോടെ തന്നെ പുതിയ സീസണിൽ ഇറങ്ങണം. ഇതിന് സാധിക്കണമെങ്കിൽ ആഷ്‌ലിയെപ്പോലൊരു മികവ് തെളിയിച്ച പരിശീലകന്റെ സേവനവും കേരള ബ്ലാസ്റ്റേഴ്‌സിന് അത്യാവശ്യമാണ്. ആഷ്‌ലി തന്ത്രശാലിയായ പരിശീലകനാണെന്ന് ഇതിനോടകം തെളിയിച്ചതാണ്.
അതുകൊണ്ടുതന്നെ ആഷ്‌ലിയെത്തന്നെ പരിശീലകനാക്കി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് പോകണമെന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.

vachakam
vachakam
vachakam

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ സംബന്ധിച്ചും വലിയ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ഈ സീസണിലെ ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രതീക്ഷകളായിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കളിക്കാനിറങ്ങുമ്പോൾ പിന്തുണയുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുമുണ്ടാവുമെന്ന് കരുതാം. അവസാന സീസണിലുണ്ടായ അഭിപ്രായ ഭിന്നതയെല്ലാം ടീം മാനേജ്‌മെന്റ് പരിഹരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതേ സമയം കേരള ബ്ലാസ്റ്റേഴ്‌സ് ചിലവ് കുറച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് മലപ്പുറത്തേക്ക് മാറ്റാനും സാധ്യതകളുണ്ട്.

അവസാന സീസണിൽ കൊച്ചിയിൽ കളിക്കാനുള്ള വാടകയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. എന്തായാലും ഇത്തവണ വലിയ പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്‌സിൽ ആരാധകർക്കുണ്ട്. തകർപ്പൻ തിരിച്ചുവരവോടെ എല്ലാവരേയും ഞെട്ടിക്കാനും കന്നി കപ്പിലേക്കെത്താനും ബ്ലാസ്റ്റേഴ്‌സിന് സാധിക്കുമെന്ന് തന്നെ കരുതാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam