ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യയ്ക്ക് വിജയത്തുടക്കം

AUGUST 16, 2026, 3:00 AM

ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ വെയ്ൽസിനെ 3-1ന് പരാജയപ്പെടുത്തി ഇന്ത്യ പൂൾ ഡിയിൽ ഒന്നാമതെത്തി..

ക്യാപ്റ്റൻ ഹർമൻപ്രീത് ഇരട്ടഗോൾ നേടിയപ്പോൾ സഞ്ജയ് ഒരു ഗോളും കണ്ടെത്തി. അതേസമയം സാം വെൽഷാണ് വെയ്ൽസിന്റെ ആശ്വാസ ഗോൾ നേടിയത്.

കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ സഞ്ജയിലൂടെ ഇന്ത്യ ലീഡെടുത്തിരുന്നു. പിന്നീട് മൂന്ന് മിനിറ്റിനുശേഷം പെനാൽറ്റി കോർണർ ഗോളാക്കി ഹർമൻപ്രീത് ഇന്ത്യയുടെ ലീഡ് രണ്ടിലേക്കുയർത്തി. 43-ാം മിനിറ്റിൽ ക്യാപ്റ്റന്റെ അടുത്ത ഗോളുമെത്തി.

vachakam
vachakam
vachakam

അതും പെനാൽറ്റി കോർണറിൽ നിന്നായിരുന്നു. ഇതോടെ ഇന്ത്യ 3-0ത്തിന് മുന്നിലായി. എന്നാൽ 55-ാം മിനിറ്റിൽ വെയ്ൽസിന്റെ മറുപടി ഗോളെത്തി.

തിങ്കളാഴ്ച്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇംഗ്ലണ്ട്, വെയ്ൽസ് എന്നിവരെ കൂടാതെ പാക്കിസ്ഥാൻ എന്നിവരാണ് പൂൾ ഡിയിൽ ഇന്ത്യക്കൊപ്പമുള്ളത്.

അതേസമയം അരനൂറ്റാണ്ടിന് ശേഷം കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. തുടരെ രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയതിന്റെ ആത്മവിശ്വാസവും കൂടെയുണ്ട്.

vachakam
vachakam
vachakam

ഏഷ്യാ കപ്പിലും ഇന്ത്യ വിജയ കിരീടം ചൂടിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam