വന്ദേമാതര വിവാദം: കേരളത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗാനം ഒഴിവാക്കി; രാഷ്ട്രീയ നേട്ടമായി മാറ്റി സതീശൻ സർക്കാർ

AUGUST 16, 2026, 12:57 AM

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സംസ്ഥാനത്തെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഗാനം ഒഴിവാക്കിയ കേരള സർക്കാർ നടപടി രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവും പാർട്ടി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളും വന്ദേമാതരം ആലപിച്ച സാഹചര്യത്തിലാണ് കേരളം ഔദ്യോഗിക ചടങ്ങിൽ നിന്ന് ഗാനം പൂർണമായും ഒഴിവാക്കിയത്.

ദേശീയതയിലും മതേതരത്വത്തിലും യുഡിഎഫ് സർക്കാർ ബിജെപിയുടെ നിലപാടുകളോട് അടുക്കുകയാണെന്ന എൽഡിഎഫിന്റെ ആരോപണങ്ങൾക്കിടെയാണ് കേരളത്തിന്റെ തീരുമാനം. വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിലൂടെ സർക്കാരിന്റെ മതേതര പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ മുഖ്യമന്ത്രി വി.ഡി. സതീശന് സാധിച്ചുവെന്നാണ് കോൺഗ്രസ് വൃത്തങ്ങളുടെ വിലയിരുത്തൽ.

ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ വന്ദേമാതരം ആലപിച്ചിരുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഔദ്യോഗിക സ്വാതന്ത്ര്യദിന പരിപാടികളിലും വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചു.

vachakam
vachakam
vachakam

എന്നാൽ കേരളത്തിൽ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ഉൾപ്പെടുത്തിയില്ല. അതേസമയം തിരുവനന്തപുരത്തെ കോൺഗ്രസ് സംസ്ഥാന ആസ്ഥാനത്ത് പാർട്ടിയുടെ നിലവിലെ നിർദേശപ്രകാരം വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചു.

ഔദ്യോഗിക പരിപാടിയിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി നേരത്തെ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. "സ്വാതന്ത്ര്യദിനത്തിൽ എന്ത് സംഭവിക്കുന്നു എന്ന് കണ്ടുനോക്കൂ" എന്നായിരുന്നു സതീശന്റെ പ്രതികരണം.

സ്വാതന്ത്ര്യദിനാഘോഷങ്ങളിലും 'ഹർ ഘർ തിരംഗ' പരിപാടികളിലും വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് സംസ്ഥാനത്ത് വിവാദത്തിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam