വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം: ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ

SEPTEMBER 28, 2026, 9:58 AM

മലപ്പുറം: വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. മൂർക്കനാട് സ്വദേശിയായ വീട്ടമ്മയുടെ പരാതിയാണ് സസ്പെൻഷനിൽ കലാശിച്ചത്. 

പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖ ജീവനക്കാരനായ കെ.ടി. നൗഫലിനെയാണ് ബാങ്ക് അധികൃതർ സസ്പെൻഡ് ചെയ്തത്. സിപിഎം മങ്കട ഏരിയാ കമ്മിറ്റി അം​ഗവും ഡിവൈഎഫ്ഐ നേതാവുമാണ് നൗഫൽ. പെൻഷൻ തുക തട്ടിയെടുത്ത സംഭവം വിവാദമായതോടെ നൗഫലിനെ ഒരുവർഷത്തേക്ക് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നവംബർ മുതൽ ഈ വർഷം ഓ​ഗസ്റ്റ് വരെയുള്ള പെൻഷൻ തുകയായ 20,000 രൂപ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ വീട്ടമ്മ പൊലീസിലും പരാതി നൽകിയിരുന്നു. 

vachakam
vachakam
vachakam

സംഭവം പുറത്തിറഞ്ഞതിനെ തുടര്‍ന്ന് 18,000 രൂപ ഗുണഭോക്താവിന് തിരികെ നല്‍കിയതായി പരാതിയില്‍ പറയുന്നു. പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ പലതവണ പരാതി പറഞ്ഞിരുന്നു. എന്നാല്‍, പഞ്ചായത്ത് പെന്‍ഷന്‍ അനുവദിച്ചിട്ടില്ലെന്ന വിവരമാണ് അറിയിച്ചത്. പിന്നീട് രേഖകള്‍ പരിശോധിച്ചപ്പോഴാണ് പെന്‍ഷന്‍ തുക ബാങ്കില്‍ നിന്ന് കൈപ്പറ്റിയതായി കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടമ്മ കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നൗഫലിനെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തത്.   നൗഫലിനെ ഒരു വര്‍ഷത്തേക്കാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. നേരത്തെ, ബാങ്ക് ജീവനക്കാര്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം അവസാനിപ്പിക്കുന്നതിനെതിരെ മൂര്‍ക്കനാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സിപിഎം നടത്തിയ സമരത്തിന് നൗഫല്‍ നേതൃത്വം നല്‍കിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam