മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ 

SEPTEMBER 28, 2026, 10:19 AM

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ. കോഴിക്കോട് നടക്കാവ് പൊലീസാണ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തത്.  

 അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വെച്ചാണ് അപകടം. കാർ, ഇരുപചക്രവാഹന യാത്രക്കാർ എന്നിവരാണ് പരാതിയുമായി എത്തിയത്. അശ്വന്ത് കോക്കിനെ വൈദ്യപരിശോധനക്കായി എത്തിച്ചിരിക്കുകയാണ്.

പൊലീസെത്തി വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ ലക്കുകെട്ട നിലയിലായിരുന്നു അശ്വന്ത്.  മറ്റുവാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളയാന്‍ ശ്രമിക്കവേ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്കായി മാറ്റി. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam