‘ഇനി എനിക്ക് വേണ്ടി മാത്രം സംസാരിക്കും’; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന സൂചന നൽകി അഖിൽ മാരാർ

AUGUST 16, 2026, 12:04 AM

കൊച്ചി: രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി അഖിൽ മാരാർ. തന്റെ ശബ്ദം ഇനി തനിക്ക് വേണ്ടി മാത്രമായി മാറ്റിവെച്ച് കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുമെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. ട്വന്റി 20 വിട്ടതിന് പിന്നാലെയാണ് അഖിൽ മാരാറുടെ പ്രതികരണം.

കോർഡിനേറ്റർ സാബു ജേക്കബുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അഖിൽ മാരാർ ട്വന്റി 20യിൽ നിന്ന് വിട്ടത്. പിന്നാലെയാണ് രാഷ്ട്രീയ രംഗത്തുനിന്ന് പിന്മാറുന്നതിനെക്കുറിച്ചുള്ള സൂചന നൽകുന്ന ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്.

അവനവനുവേണ്ടിയല്ലാതെ മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ച് നിരവധി ശത്രുക്കളെ ഉണ്ടാക്കിയ വ്യക്തിയാണ് താനെന്ന് അഖിൽ മാരാർ പറഞ്ഞു. ദിവസവും വിവിധ പ്രശ്നങ്ങൾ പറഞ്ഞ് തന്നെ വിളിക്കുന്ന കൊട്ടാരക്കരയിലെ നാട്ടുകാർക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് അവിടെ മത്സരിക്കണമെന്ന് ചിന്തിക്കാൻ കാരണമായത്. എന്നാൽ ആ തീരുമാനം പൂർണമായും ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

മറ്റുള്ളവർക്ക് വേണ്ടി അനാവശ്യമായി സംസാരിച്ച് നിരവധി പേരെ താൻ വെറുപ്പിച്ചിട്ടുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു. നടൻ ദിലീപിന് വേണ്ടി പലതവണ തന്നെ വിളിച്ചിട്ടുള്ള നാദിർഷ, ദിലീപിന്റെ ജീവിതം തകർത്ത പി.ടി. തോമസിന്റെ ഭാര്യ മത്സരിച്ച തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായിരുന്നിട്ടും തനിക്ക് ഒരു ആശംസ പോലും നൽകിയില്ലെന്നും അദ്ദേഹം കുറിച്ചു.

വേടന്റെ രാമനെക്കുറിച്ചുള്ള പ്രസ്താവനയെ എതിർത്തതോടെ ദളിത് സമൂഹം അനാവശ്യമായി തന്റെ ശത്രുക്കളായെന്നും അഖിൽ മാരാർ ആരോപിച്ചു. എൻഎസ്എസിനെ എതിർത്ത് കെപിഎംഎസിന് വേണ്ടി സംസാരിച്ചതാണ് കോൺഗ്രസിൽ ഉണ്ടായിരുന്ന കാലത്ത് തനിക്ക് പുറത്തുപോകേണ്ടി വന്നതിന്റെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പല തീരുമാനങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി കണ്ടതിനെ തുടർന്ന് ശക്തമായി വിമർശിച്ചെന്നും അതിന്റെ പേരിൽ സർക്കാരിന്റെയും പാർട്ടിയുടെയും ശത്രുവായി മാറിയെന്നും അഖിൽ മാരാർ വ്യക്തമാക്കി.

vachakam
vachakam
vachakam

രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന അഖിൽ മാരാറുടെ പുതിയ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്വന്റി 20 വിട്ടതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള സൂചനയായാണ് ഫേസ്ബുക്ക് കുറിപ്പിനെ വിലയിരുത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam