കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: പതിമൂന്നുകാരിയുടെ മൊഴി ഇങ്ങനെ

OCTOBER 1, 2026, 8:57 PM

 ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൗമാര സംഘമെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഒരുസുപ്രഭാതത്തിൽ മലയാളികൾ അറിഞ്ഞത്. ബന്ധുവായ എട്ടാം ക്ലാസുകാരി അടക്കം നാല് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  

 കേസിൽ തെളിവെടുപ്പും പ്രാഥമിക അന്വേഷണവും പൂർത്തിയായതിനെ തുടർന്ന് കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികൾക്കും ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. പെൺകുട്ടിയെ ജുവനൈൽ ബോർഡിന്റെ പ്രത്യേക അനുമതിയോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും കുറ്റസമ്മത മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു, ഈ മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

  താന്‍ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപ്പൂപ്പന്‍ കണ്ടുവെന്നും തുടര്‍ന്ന് അപ്പൂപ്പന്‍ ശാസിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു.   അപ്പൂപ്പന്‍ ശാസിച്ചതിനാലാണ് മോഷണം നടത്താന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടത്. കവര്‍ച്ച നടത്തിയ ശേഷം സുഹൃത്ത് വീഡിയോ കോളിലൂടെ വീടിന്റെ അകം കാണിച്ചു. അപ്പോഴാണ് അപ്പൂപ്പന്‍ മരിച്ച വിവരം അറിഞ്ഞതെന്നും പെണ്‍കുട്ടി അന്വേഷണ സംഘത്തിനോട് പറഞ്ഞു. 

vachakam
vachakam
vachakam

കേസില്‍ കുറ്റാരോപിതരായ മൂന്ന് പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് ആലപ്പുഴ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 15ന് രാത്രിയാണ് കൊല്ലം പരവൂര്‍ കൊച്ചാലുംമൂട് സ്വദേശിയായ 67കാരന്‍ കൊല്ലപ്പെട്ടത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam