കൊല്ലം: കൊല്ലത്ത് എസ്എഫ്ഐക്കാർ കോടിയേരിയുടെ ഫ്ലക്സ് തകർത്തതിന് പിന്നാലെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്.തുടർന്ന്, കോടിയേരിക്ക് ലാൽ സലാമെന്ന് അഭിവാദ്യം വിളിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തിന്‍റെ ഭാഗമായി കൊല്ലം ചിന്നക്കടയിലേക്ക് പ്രകടനമായെത്തിയതായിരുന്നു എസ്എഫ്ഐ സംഘം. ഇതിനിടെയാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിനത്തോടനുബന്ധിച്ച് അവിടെ സ്ഥാപിച്ചിരുന്ന ഫ്ലക്സ് എസ്എഫ്ഐ പ്രവർത്തകൻ വലിച്ചുകീറി നശിപ്പിച്ചത്.
തുടർന്ന്, പ്രവർത്തകൻ തകർത്തത് ശ്രദ്ധയിൽ പെട്ടയുടൻ കൂടെയുണ്ടായിരുന്ന മറ്റ് എസ്എഫ്ഐ നേതാക്കൾ ഇയാളെ പിടിച്ചുമാറ്റുകയും, പിന്നീട് ആ ഫ്ലക്സ് അവിടെ നിന്നും എടുത്തുമാറ്റുകയും ചെയ്തിരുന്നു.അതേസമയം, ഫ്ലക്സ് നശിപ്പിച്ചത് എസ്എഫ്ഐക്കാരനല്ലെന്നാണ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഫ്ലക്സ് നശിപ്പിച്ച വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കുമെന്നും പാർട്ടിയുടെ യാതൊരു ഘടകത്തിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
