ആലപ്പുഴ: വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന പൊതു പരിപാടിയിൽ സുധാകരൻ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വിവാദമാകുന്നത്.
വിവാദ പരാമർശം ഇങ്ങനെ
പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി സുധാകരൻ്റെ പരാമർശം. അന്ന് വിഎസിനോട് യോജിച്ചില്ല. മന്ത്രിസഭ കൂടിക്കൊണ്ടിരുന്നപ്പോൾ വിഎസ് ജുബ്ബയിൽ നിന്ന് പേപ്പർ എടുത്ത് വായിച്ചു.
കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നായിരുന്നു പേപ്പറിൽ ഉണ്ടായിരുന്നത്. എന്നാൽ അന്ന് താൻ എഴുന്നേറ്റുനിന്ന് പറ്റില്ലെന്ന് പറഞ്ഞു.
എസ് ശർമ്മയും മേഴ്സിക്കുട്ടിയമ്മയും അന്ന് എതിർത്തു. എന്നാൽ ഇതിവിടെ കിടന്നോട്ടെ എന്ന് പറഞ്ഞ് വിഎസ് പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ വച്ചെന്നും ജി സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
