കാസർകോടും മന്ത്രി ജെനീഷിനെ തടഞ്ഞ് ഡിവൈഎഫ്ഐ 

OCTOBER 1, 2026, 10:54 AM

കാസർകോട്: കാസർകോട് തൃക്കരിപ്പൂരിലും മന്ത്രി ഒജെ ജെനീഷിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഉണ്ടായിരുന്നത്.

പ്രതിഷേധിക്കുന്ന പ്രവർത്തകരെ മുഴുവൻ മാറ്റിക്കൊണ്ട് മന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കുകയായിരുന്നു പൊലീസ്. ഡിവൈഎഫ്ഐ പ്രവർത്തകരെ ബലം പ്രയോ​ഗിച്ചാണ് പൊലീസ് മാറ്റിയത്.

 തൃക്കരിപ്പൂരിലെ പരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി എത്തിയത്. നടക്കാവിൽ യൂത്ത് കോൺ​ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കാണ് മന്ത്രി എത്തിയത്. എന്നാൽ നേരത്തെ തന്നെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.

vachakam
vachakam
vachakam

കൂടാതെ മന്ത്രിയെ സ്വീകരിക്കാൻ സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. ഇരുവരും തമ്മിൽ പോർവിളികളുമായി നിൽക്കുന്നതിനിടയിലേക്കാണ് മന്ത്രിയുടെ വാഹനം എത്തിയത്.  

പ്രതിഷേധത്തിനിടെ മന്ത്രിയുടെ വാഹനം ഹാളിലേക്ക് പ്രവേശിച്ചെങ്കിലും പുറത്ത് പ്രതിഷേധം തുടരുകയാണ്. കയ്യടികളോടെയും അഭിവാദ്യം ചെയ്തുമാണ് മന്ത്രിയെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam