കോഴിക്കോട്: അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട മറ്റ് വിദ്യാർത്ഥികളാണ് സംഭവം സ്കൂൾ അധികൃതരെ അറിയിച്ചത്.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. മൂന്ന് പേരും പ്ലസ് വൺ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി എന്നാണ് വിവരം.
കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. സ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
ജൂൺ മാസത്തിൽ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ സ്കൂൾ അധികാരികളും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
