തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിർദേശം നൽകി നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ.
നേരത്തെ ഗവർണ്ണറായിരുന്ന രാജേന്ദ്ര ആർലേക്കറുടെ കാലത്ത് ലോക്ഭവനിൽ മത്സ്യ വിഭവങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. അതിഥികളും ജീവനക്കാരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിൽ അദ്ദേഹത്തിന് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഇതിൽ നിന്നാണ് പുതിയ ഗവർണ്ണറുടെ വരവോടെ പൂർണ്ണമായും വെജിറ്റേറിയൻ രീതിയിലേക്ക് ക്രമീകരണങ്ങൾ മാറുന്നത്.
നാളെ ഗവർണ്ണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നൽകിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.സിക്കിം ഗവർണ്ണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണ്ണറായി നേരത്തെ നിയമിച്ചിരുന്നു. സ്ഥാനമൊഴിയുന്ന ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണ്ണറായി ചുമതലയേൽക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
