മന്ത്രിമാരെ തെരുടവിലടക്കം ആക്രമിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് ആഭ്യന്തരമന്ത്രി

OCTOBER 1, 2026, 11:27 AM

തിരുവനന്തപുരം: മന്ത്രിമാരെ വഴിതടഞ്ഞും അക്രമിച്ചും നാട്ടിൽ കലാപമഴിച്ചുവിടാൻ സിപിഎം-ഡിവൈഎഫ്ഐ നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കണ്ണൂരിൽവച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചതും, മന്ത്രിയായിരിക്കെ എം.വി രാഘവനെ വിവിധയിടങ്ങളിൽ ആക്രമിച്ചതുമായ പഴയ ശൈലി തന്നെയാണ് സിപിഎം ഇപ്പോഴും തുടരുന്നത്. ഇന്ന് കായികമന്ത്രി ഒ.ജെ. ജനീഷിനെ കണ്ണൂരിലെ വിവിധയിടങ്ങളിൽ ആക്രമിച്ചതും ഇതേ ശൈലിയുടെ ഭാഗമായാണ്.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നാടിൻറെ സമാധാനം തകർക്കാനുള്ള നീക്കങ്ങളെ കർശനമായി നേരിടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അധികാരം നഷ്ടപ്പെട്ടതിൻറെ വിഭ്രാന്തിയിൽ നടത്തുന്ന ഇത്തരം ഗുണ്ടായിസങ്ങൾ സർക്കാർ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

vachakam
vachakam
vachakam

 ബിജെപിയും സിപിഎമ്മും ഒരേ മനസോടെയാണ് ഇപ്പോൾ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam