ന്യൂഡൽഹി : 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തിപകരാൻ രാജ്യം കായിക ശക്തിയായി മാറേണ്ടതുണ്ടന്നും ഇതിനായി രാജ്യവ്യാപക ടാലന്റ് ഹണ്ട് നത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
5മുതൽ മുതൽ 15 വയസ്സ് വരെയുള്ള പ്രതിഭകളെ കണ്ടെത്താനാണ് ശ്രമമെന്ന് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുവേ പ്രധാനമന്ത്രി പറഞ്ഞു.
കായികതാരങ്ങൾക്ക് പിന്തുണ നൽകുന്നതിന് 2014ൽ കേന്ദ്രസർക്കാർ ആരംഭിച്ച 'ടാർഗെറ്റ് ഒളിംപിക് പോഡിയം സ്‌കീം' (ടോപ്‌സ്) വൻ വിജയമാണെന്നും മോദി കൂട്ടിച്ചേർത്തു.
ഖേലോ ഇന്ത്യ ഗെയിംസ്, യൂണിവേഴ്‌സിറ്റി ഗെയിംസ്, ബീച്ച് ഗെയിംസ്, വിന്റർ ഗെയിംസ് എന്നിവയിലും കായിക പരിശീലനം, സ്‌പോർട്‌സ് മെഡിസിൻ, കായിക പോഷകാഹാരം എന്നിവയിലും ഇന്ത്യ വലിയ വേഗതയിലാണ് മുന്നേറുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
