ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 9 വിക്കറ്റിന്റെ വമ്പൻ ജയവുമായി ചരിത്രനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ്. നാലാം ദിനം ലഞ്ചിനുശേഷം ഓസ്‌ട്രേലിയുടെ രണ്ടാം ഇന്നിംഗ്‌സ് 284 റൺസിൽ അവസാനിപ്പിച്ച ബംഗ്ലാദേശ് വിജയലക്ഷ്യമായി 57 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്താണ് ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് ജയം ആഘോഷിച്ചത്.
30 റൺസുമായി മൊനിമുൾ ഹഖും 25 റൺസുമായി ഷദ്മാൻ ഇസ്ലാമുമാണ് ബംഗ്ലാദേശിനെ ചരിത്ര വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ തൻസിദ് ഹസൻ തമീം രണ്ടാം ഇന്നിംഗ്‌സിൽ പൂജ്യത്തിന് പുറത്തായി.
സ്‌കോർ ഓസ്‌ട്രേലിയ 198, 284, ബംഗ്ലാദേശ് 426, 571.
ആദ്യ ഇന്നിംഗ്‌സിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയക്ക് രണ്ടാം ഇന്നിംഗ്‌സിലും രക്ഷയുണ്ടായില്ല. സെഞ്ചുറിയുമായി പൊരുതിയ കാമറൂൺ ഗ്രീൻ(104) മാത്രമാണ് ഓസസീസ് രണ്ടാം ഇന്നിംഗ്‌സിൽ പൊരുതിയത്.
മുൻ നായകൻ സ്റ്റീവ് സ്മിത്ത് 44 റൺസെടുത്തപ്പോൾ വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരി 30 റൺസെടുത്തു. 31 റൺസെടുത്ത മാർനസ് ലാബുഷെയ്ൻ ആണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറർ. ബംഗ്ലാദേശിനായി മെഹിദി ഹസൻ മിറാസ് 5 വിക്കറ്റുമായി തിളങ്ങിയപ്പോൾ ഹസൻ മഹമൂദ് മൂന്ന് വിക്കറ്റെടുത്തു.
ജയത്തോടെ രണ്ട് മത്സര പരമ്പരയിൽ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് മക്കായിൽ ആരംഭിക്കും. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായിയ നടന്ന പരിശീലന മത്സരത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനോട് 38 റൺസിന് തോറ്റ ബംഗ്ലാദേശ് ശരിക്കും ഓസ്‌ട്രേലിയയയെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യ ടെസ്റ്റിൽ പുറത്തെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
