പരബ്രഹ്മ നഴ്സിങ് കോളേജിലെ വിദ്യാർഥിയുടെ മരണം; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

AUGUST 17, 2026, 4:01 AM

ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളേജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. ആരോപണ വിധേയരായ അധ്യാപകരെയാണ് സസ്‌പെൻഡ് ചെയ്തത്.  

അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാർഥി ജീവനൊടുക്കാൻ കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. അധ്യാപകരുടെ മാനസിക പീഡനം പതിവാണെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.  

വിദ്യാർഥിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ക്യാമ്പസിനുള്ളിൽ പ്രതിഷേധിച്ചിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞദിവസമാണ് അഹമ്മദ് നജാതിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പരീക്ഷയ്ക്ക് തോറ്റ് പോയെന്നും ടീച്ചർ വഴക്കുപറഞ്ഞുവെന്നും നജാദ് അമ്മയോട് പറഞ്ഞിരുന്നു. പിന്നീട് റൂമിലേക്ക് പോയ നജാദിനെ ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെത്തുടർന്ന് നോക്കുമ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam