കരുവാറ്റയില്‍ വയോധികന്‍ വാടകവീട്ടില്‍ കൊല്ലപ്പെട്ടു; കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍, സ്വര്‍ണം കവര്‍ന്നു

AUGUST 17, 2026, 4:35 AM

ആലപ്പുഴ: കരുവാറ്റയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന കൊല്ലം സ്വദേശിയായ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ശിവന്‍കുട്ടി ചെട്ടിയാരാണ് (65) കൊല്ലപ്പെട്ടത്. കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഇദ്ദേഹത്തിന്റെ കഴുത്തിലുണ്ടായിരുന്ന മാലയും വീട്ടില്‍ സൂക്ഷിച്ചിരുന്ന മറ്റ് സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യ ആശുപത്രിയിലായിരുന്നതിനാല്‍ ശിവന്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. സംഭവസമയം വീട്ടില്‍ മറ്റാരുമില്ലാതിരുന്നത് മുതലെടുത്താണ് ആക്രമണം നടന്നിരിക്കുന്നത്. കവര്‍ച്ചാ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിവരമറിയിച്ചതനുസരിച്ച് അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറംലോകമറിയുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രദേശത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുകയും ഫോറന്‍സിക്, ഡോഗ് സ്‌ക്വാഡ് സംഘങ്ങള്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam